തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങള്‍ ഉള്ള ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവാണ് ഉണ്ടാവുകയെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് കാലത്ത് എല്ലാ മാസവും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തിരുന്നു. ഈ പദ്ധതി ജനത്തിന് നല്ല തോതില്‍ പ്രയോജനം ചെയ്തു. കോവിഡ് നില മെച്ചപ്പെട്ടതോടെയാണ് മാസം തോറുമുള്ള ഭക്ഷ്യക്കിറ്റ് വിതരണം അവസാനിപ്പിച്ചത്. കഴിഞ്ഞ ഓണത്തിന് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. സമാനമായ നിലയില്‍ ഇത്തവണയും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സാമ്പത്തിക നില മെച്ചപ്പെട്ട സംസ്ഥാനമല്ല കേരളത്തിന്റേത്. എങ്കിലും ജനക്ഷേമം കണക്കിലെടുത്ത് ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.