തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഏകാംഗ കമ്മീഷനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനെയാണ് കമ്മീഷമായി നിയോഗിച്ചത്. ആറ് മാസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. നിലവില്‍ മന്ത്രിമാര്‍ക്ക് 90,000രൂപയും എംഎല്‍എമാര്‍ക്ക് 70,000രൂപയുമാണ് ലഭിക്കുന്നത്. ടിഎഡിഎ അടക്കമാണ് ഈ തുക. 2018 ലാണ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കേരളത്തില്‍ ശമ്പള വര്‍ദ്ധന നടപ്പാക്കിയത്.
2018 ല്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് മന്ത്രിമാരുടെ ശമ്പളം 55012 രൂപയില്‍ നിന്ന് 90000 രൂപയായും എം.എല്‍.എമാരുടെ ശമ്പളം 39500 രൂപയില്‍ നിന്ന് 70000 രൂപയുമാക്കി ഉയര്‍ത്തിയത്. അന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി നല്‍കിയ ശുപാര്‍ശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43 ലക്ഷം ആക്കാം എന്നായിരുന്നു.
എന്നാല്‍ മന്ത്രിസഭാ യോഗം അത് 90000 രൂപയില്‍ നിജപ്പെടുത്തുകയായിരുന്നു. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇനിയുമൊരു വര്‍ധന നടപ്പാക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.