ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍; മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കാര്‍ണിവല്‍ ഒരുങ്ങി

ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍; മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കാര്‍ണിവല്‍ ഒരുങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര ഇനി 33 ലക്ഷം രൂപ വിലയുള്ള കിയ കാര്‍ണിവലില്‍. നേരത്തെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനില്‍കാന്തിന്റെ നിദ്ദേശപ്രകാരമാണ് കിയ കാര്‍ണിവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.

ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് പുതിയ വാഹനം. എല്ലാ സുരക്ഷാ സന്നാഹങ്ങള്‍ക്കും ശേഷം കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് വാഹനം കൊണ്ടു പോയി.

നിലവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പടെ വടക്കന്‍ ജില്ലകളില്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കും. ഇവ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയില്‍ നിലനിറുത്തും. ഡി.ജി.പി അനില്‍കാന്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.

ഡിസംബറിലാണ് മുഖ്യമന്ത്രിക്ക് പുത്തന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. കെ.എല്‍.01 സി.ടി 6683 രജിസ്ട്രേഷനിലെ ഫുള്‍ ഓപ്ഷന്‍ ക്രിസ്റ്റല്‍ ഷൈന്‍ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.