ന്യൂഡല്‍ഹി: കെ റെയിലിന് ബദല്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിക്കും. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കെ റെയില്‍ ബദല്‍ പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന ആവശ്യമാണ് യോഗത്തില്‍ ബിജെപി നേതാക്കള്‍ പ്രധാനമായും മുന്നോട്ടു വച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എംപിമാരുമായി കൂടിയാലോചിക്കാമെന്നാണ് റെയില്‍വേ മന്ത്രി നല്‍കിയ ഉറപ്പ്. കേരളത്തില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കുന്ന തരത്തിലുള്ള പഠനം കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ഇത്തരം ബദല്‍ മാര്‍ഗം കേരള എംപിമാരുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച സില്‍വന്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നാണ് ബിജെപിയുടെ നിലപാട്. പദ്ധതിക്ക് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികത ഇല്ലെന്നാണ് ബിജെപിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തു നിന്നുള്ള ബിജെപി പ്രതിനിധി സംഘം റെയില്‍വേ മന്ത്രിയെ കണ്ടത്.
നിലവില്‍ റെയില്‍വേ മന്ത്രാലയം കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ സംബന്ധിച്ചുള്ള തുടര്‍ ചര്‍ച്ചകളായിരിക്കും സംസ്ഥാനത്തെ എംപിമാരുമായി ചര്‍ച്ച ചെയ്യുന്നത്. ഈ സഭാ സമ്മേളന കാലയളവില്‍ തന്നെ നിര്‍ണായക കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.