ബിഎസ്എന്‍എല്ലിനെ രക്ഷിക്കാന്‍ കേന്ദ്രത്തിന്റെ വമ്പന്‍ പാക്കേജ്; 1,64,165 ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

ബിഎസ്എന്‍എല്ലിനെ രക്ഷിക്കാന്‍ കേന്ദ്രത്തിന്റെ വമ്പന്‍ പാക്കേജ്; 1,64,165 ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

ന്യൂഡല്‍ഹി: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കുതിക്കുന്ന ബിഎസ്എന്‍എല്ലിനെ ട്രാക്കിലാക്കാന്‍ കേന്ദ്രത്തിന്റെ കൈത്താങ്ങ്. ബിഎസ്എന്‍എല്‍ പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 1,64,165 കോടി രൂപയുടെ പാക്കേജിനാണ് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

സര്‍വീസ് മെച്ചപ്പെടുത്താനും ഫൈബര്‍ ശൃംഖല വിപുലീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍-ബിബിഎന്‍എല്‍ ലയനത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പുനരുജ്ജീവന പാക്കേജ് നാല് വര്‍ഷത്തേക്കാണ്.

ആദ്യ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബിഎസ്എന്‍എല്‍ എന്ന ഒറ്റ കമ്പനിയായി ഇരു സ്ഥാപനങ്ങളും മുന്നോട്ട് പോകും.

ഗ്രാമീണ മേഖലകളിലേക്ക് 4 ജി സേവനങ്ങള്‍ എത്തിക്കാനും ബിഎസ്എന്‍എല്‍ ശ്രമം ശക്തമാക്കുന്നുണ്ട്. പാക്കേജ് നടപ്പിലാകുന്നതോടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്ര മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിലവിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 4ജി സേവനം സാര്‍വത്രികമാക്കുന്നതിനും ബിഎസ്എ എല്ലിനായി 900/1800 മെഗാ ഹേര്‍ട്സ് ബാന്‍ഡില്‍ സ്പെക്ട്രം അനുവദിക്കും. ഇതിനായി 44,993 കോടി രൂപ ചിലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.