കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രതികള്‍ മലയാളികളെന്ന് സംശയം; അന്വേഷണ സംഘം കേരളത്തിലേക്ക്

കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രതികള്‍ മലയാളികളെന്ന് സംശയം; അന്വേഷണ സംഘം കേരളത്തിലേക്ക്

മംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ മലയാളികളെന്ന് സൂചന. യുവമോര്‍ച്ച ജില്ലാ എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗമായ പ്രവീണ്‍ കൊല്ലപ്പെട്ടതിന്റെ അന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും. കര്‍ണാടക പൊലീസ് മേധാവി കേരള ഡിജിപിയുടെ സഹായം തേടിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മംഗളൂരു എസ് പി അറിയിച്ചു.

കൊലപാതക സംഘം കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ വാഹനം ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബെല്ലാരയില്‍ പൗള്‍ട്രി ഫാം നടത്തിപ്പുകാരനായ പ്രവീണ്‍, ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

ഈ മാസം 21ന് സുളള്യ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസ്ഊദ്‌നെ എട്ടംഗ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമാണ് യുവമോര്‍ച്ച നേതാവിന്റെ കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.