അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്ളാറ്റിലും റെയ്ഡ്: കണ്ടെത്തിയത് പതിനഞ്ച് കോടി; ഇതുവരെ പിടിച്ചത് നാല്‍പ്പത് കോടി

അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്ളാറ്റിലും റെയ്ഡ്: കണ്ടെത്തിയത് പതിനഞ്ച് കോടി; ഇതുവരെ പിടിച്ചത് നാല്‍പ്പത് കോടി

കൊല്‍കത്ത: സ്‌കൂളുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കോഴ ഇടപാടില്‍ അറസ്റ്റിലായ പശ്ചിമ ബംഗാളിലെ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്‌ളാറ്റിലും ഇ ഡി റെയ്ഡ്. പരിശോധനയില്‍ പതിനഞ്ച് കോടിയിലേറെ രൂപ കണ്ടെടുത്തു.

പതിനഞ്ച് ഇടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. ഇതുവരെ നാല്‍പ്പത് കോടിയോളം രൂപയാണ് പിടികൂടിയത്. നേരത്തെ അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 21.9 കോടി രൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശ നാണ്യങ്ങളും കണ്ടെത്തിയിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തു. തന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത തുക പാര്‍ത്ഥയുടേതാണെന്ന് അര്‍പ്പിത വെളിപ്പെടുത്തിയിരുന്നു.


ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനധികൃതമായി റിക്രൂട്ട്മെന്റ് നടത്തി കോടികള്‍ തട്ടിയെന്നതാണ് വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരായ കേസ്. അഴിമതി നടന്നതായി കരുതപ്പെടുന്ന സമയത്ത് പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.