അബുദബി: അനധികൃത ടാക്സി സർവ്വീസുകള്‍ക്കെതിരെ നടപടി കർശനമാക്കി അബുദബി പോലീസ്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് 3000 ദിർഹമാണ് പിഴ. ഇതിന് പുറമെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടി ലൈസന്‍സില്‍ 24 ബ്ലാക്ക് പോയിന്‍റ് ചുമത്തും. ഇത്തരത്തിലുളള അനധികൃത ടാക്സി സർവ്വീസ് ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന സുരക്ഷാ ഭീഷണിയെകുറിച്ചും അപകടത്തെ കുറിച്ചും മുന്നറിയിപ്പ് നല്‍കുന്ന വീഡിയോയും പോലീസ് പങ്കുവച്ചിട്ടുണ്ട്.
അനുമതിയില്ലാതെ യാത്രാക്കാരെ കൊണ്ടുപോകരുതെന്ന് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു. കൃത്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാകും. കഴിഞ്ഞ വർഷം നിരവധി അനധികൃതടാക്സികള്‍ പിടികൂടിയെന്നും പോലീസ് അറിയിച്ചു.
അനധികൃതമായി മോഡിഫിക്കേഷന് വരുത്തിയ വാഹനങ്ങള്‍ ഓടിച്ച് അമിതശബ്ദമുണ്ടാക്കുന്നവര്ക്ക് 13000 ദിര്‍ഹം വരെ പിഴയും 12 ബ്ലാക്ക് പോയന്റും ചുമത്തുമെന്നും അധികൃതർ അറിയിച്ചു. അമിത ശബ്ദമുണ്ടാക്കി വാഹനമോടിച്ചാല്‍ 2000 ദിർഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. അനധികൃമായി വാഹനത്തിന്‍റെ ഘടനയിലോ എഞ്ചിനിലോ മാറ്റം വരുത്തിയാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റും ചുമത്തുകയും വാഹനം 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.