'രാഷ്ട്രപത്നി' പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ ബഹളം; രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി, നാക്കു പിഴയെന്ന് കോണ്‍ഗ്രസ്

'രാഷ്ട്രപത്നി' പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ ബഹളം; രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി, നാക്കു പിഴയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നി എന്നു വിളിച്ചതിനെച്ചൊല്ലി വിവാദം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച ബിജെപി, കോണ്‍ഗ്രസ് രാഷ്ട്രപതിയെ അപമാനിച്ചു എന്നാരോപിച്ച് ഇരുസഭകളിലും ബഹളം വെച്ചു.

കോണ്‍ഗ്രസിന്റെ ആദിവാസി-ദളിത് പ്രേമം കപടമാണെന്ന് വ്യക്തമായതായും സോണിയാ ഗാന്ധി മാപ്പു പറയണമെന്നുമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. പരാമര്‍ശം ആദിവാസി വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

രാഷ്ട്രപതിയെ അവഹേളിച്ചതില്‍ സോണിയാ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ആവശ്യപ്പെട്ടു. പരാമര്‍ശം തെറ്റാണെന്ന് രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഭരണ പക്ഷത്തെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തി വെച്ചു.

തനിക്ക് സംഭവിച്ച നാക്കുപിഴയാണ് ആ പരാമര്‍ശമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. തനിക്ക് ഒരു പിഴവുപറ്റി. പക്ഷേ, മാപ്പുപറയേണ്ട കാര്യമില്ല. വിലക്കയറ്റം അടക്കമുള്ള വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്.

ഇതിന്റെ പേരില്‍ തൂക്കിലേറ്റണമെങ്കില്‍ തൂക്കിലേറ്റാമെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വിഷയത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി മാപ്പു പറഞ്ഞതായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.