ബര്‍മിങ്ങാം: ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിനു തിരിതെളിഞ്ഞു. ഉദ്ഘാടനച്ചടങ്ങുകള്‍ ബ്രിട്ടനിലെ ബര്‍മിങ്ങാം അലക്‌സാണ്ടര്‍ സ്റ്റേഡിയത്തില്‍ നടന്നു. ഒളിംപിക് മെഡല്‍ ജേതാവ് പി.വി സിന്ധുവും പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങും ഇന്ത്യന്‍ പതാകയേന്തി. ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ വരെ നീണ്ട ഉദ്ഘാടനച്ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ പതിനായിരങ്ങളെത്തി. മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം രാത്രി 12.30 ഓടെ ബര്‍മിങ്ങാമിലെ വാഹന വ്യവസായത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അഞ്ചു പതിറ്റാണ്ടിലേറെ ലോകത്തെ അടക്കിവാണ 72 കാറുകള്‍ സ്റ്റേഡിയത്തില്‍ അണിനിരത്തി.
പിന്നാലെ ബ്രിട്ടന്റെ സാംസ്‌കാരിക തനിമയുടെയും കലാ വൈവിധ്യത്തിന്റെയും പല കാഴ്ചകളും വന്നു പോയി. ബ്രിട്ടനിലെ വ്യസായ വിപ്ലവത്തിന്റെ പ്രതീകമായി കൂറ്റന്‍ കാളയുടെ രൂപമായിരുന്നു ചടങ്ങിലെ പ്രധാന കൗതുകം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.