തിരുവനന്തപുരം: ലോട്ടറിയടിച്ചാല്‍ പണം എങ്ങനെ കെകാര്യം ചെയ്യണമെന്ന് വിജയികളെ ലോട്ടറി വകുപ്പ് പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം. പണം ധൂര്‍ത്തടിക്കാതെ എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാമെന്ന് വിദഗ്ധര്‍ പഠിപ്പിക്കും. ഇതിനായുള്ള ക്ലാസുകള്‍ ലോട്ടറി വകുപ്പ് നടത്തും.
വിവിധ നിക്ഷേപ പദ്ധതികള്‍, നികുതി ഘടന തുടങ്ങിയവയെക്കുറിച്ചെല്ലാം പഠിപ്പിക്കും. പാഠ്യപദ്ധതി ഒരു മാസത്തിനുള്ളില്‍ തയാറാകും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലായിരിക്കും ക്ലാസ്. ഒരുദിവസത്തെ ബോധവത്കരണ ക്ലാസാണ് ലക്ഷ്യം. ബുക്ക് ലെറ്റുകളും വിതരണം ചെയ്യും.
എല്ലാ ലോട്ടറി വിജയികളെയും 'ധന മാനേജ്മെന്റ്' പഠിപ്പിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഇത്തവണത്തെ ഓണം ബംപര്‍ വിജയികള്‍ക്ക് ആദ്യ ക്ലാസ് നല്‍കാനാകുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.
ലോട്ടറിയടിക്കുന്നവരില്‍ ഏറിയപങ്കും സാധാരണക്കാരാണ്. വന്‍തുക സമ്മാനം കിട്ടിയിട്ടും അനാവശ്യമായി ചെലവഴിച്ച് സാമ്പത്തിക പ്രതിസന്ധിയിലായ ഒട്ടേറെ സംഭവങ്ങളുണ്ട്. ഇതിനു മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.