കോവിഡ് വാക്സിനേഷനും പരിശോധനയും ഇനി ഫാർമസികളിലും ലഭ്യം

കോവിഡ് വാക്സിനേഷനും പരിശോധനയും ഇനി ഫാർമസികളിലും ലഭ്യം

അബുദബി: കോവിഡ് വാക്സിനേഷനും പിസിആർ പരിശോധനയും അബുദബിയിലെ ഫാർമസികളിലും ലഭ്യമാകുമെന്ന് എമിറേറ്റിലെ ആരോഗ്യമന്ത്രാലയം. കോവിഡ് വാക്സിന്‍ സൗജന്യമായും പിസിആർ പരിശോധന 40 ദിർഹത്തിനുമാണ് ലഭ്യമാവുക. ജൂലൈ 25 മുതലാണ് സേവനം ലഭ്യമായിത്തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 18 വയസിന് മുകളിലുളളവർക്ക് കോവിഡ് വാക്സിന്‍ സ്വീകരിക്കാം. പിസിആർ സേവനം എല്ലാവർക്കും ലഭ്യമാണ്. പനി ഉള്‍പ്പടെയുളളവയുടെ വാക്സിനുകളടക്കം ഫാർമസികളില്‍ ലഭ്യമാക്കുന്ന പദ്ധതി പിന്നീട് നടപ്പിലാക്കും.

നിരവധി ഫാർമസികൾ ഈ വാക്സിനേഷനുകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തിയ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. അംഗീകാരം നേടിയ ഫാർമസികള്‍ക്ക് സേവനം ലഭ്യമാക്കാം.


www.doh.gov.ae/en/Abu-Dhabi-pharmacies വഴി ലൈസൻസുള്ള ഫാർമസികളുടെ ലിസ്റ്റ് വകുപ്പ് പ്രസിദ്ധപ്പെടുത്തും.നിലവില്‍ സേവനം ലഭ്യമാകുന്ന ഫാർമസികളുടെ പേരുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈസന്‍സ് അംഗീകാരം വേണമെന്ന് ആഗ്രഹിക്കുന്ന ഫാർമസികള്‍ക്ക് ടാം ( TAMM) പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷനല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി  [email protected] എന്ന ഇ-മെയിലിലൂടെ ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.