അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം; കുഴല്‍ക്കിണറില്‍ വീണ 12കാരിയെ രക്ഷിച്ചു

അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം;  കുഴല്‍ക്കിണറില്‍ വീണ 12കാരിയെ രക്ഷിച്ചു

ഗാന്ധിനഗർ: ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ ഗജന്‍വാവ് ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ 12കാരിയെ രക്ഷിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.

കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 12കാരി മനീഷ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. നാട്ടുകാരുടെയും പൊലീസ് അടക്കമുള്ള അധികൃതരുടെയും സഹകരണത്തോടെ കരസേനയാണ് കുഴല്‍ക്കിണറില്‍ 60 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന പെണ്‍കുട്ടിയെ അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ രക്ഷിച്ചത്.

കുട്ടിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കുഴല്‍ക്കിണറിലേക്ക് ക്യാമറ ഇറക്കിയതായി പൊലീസ് ഇന്‍സ്പെക്ടര്‍ ടി ബി ഹിരാണി പറയുന്നു. കുഴല്‍ക്കിണര്‍ മൂടി കൊണ്ട് അടച്ചിരുന്നില്ല.700 അടി താഴ്ചയുള്ള കിണറില്‍ 60 അടി താഴ്ചയിലാണ് മനീഷ കുടുങ്ങി കിടന്നത്.

കുഴല്‍ക്കിണറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്ത കുട്ടിയെ ഉടന്‍ തന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.