ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹോക്കിയിലും ടേബിള്‍ ടെന്നീസിലും ഇന്ത്യന്‍ ടീമുകള്‍ക്ക് ജയത്തോടെ തുടക്കം. വനിതാ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയോട് തോറ്റതൊഴിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളിയാഴ്ച്ച മികച്ച പ്രകടനമാണ് നടത്തിയത്.
ടേബിള്‍ ടെന്നീസില്‍ പുരുഷ-വനിത ടീമുകള്‍ക്ക് ജയത്തോടെ തുടങ്ങാനായി. വനിതകള്‍ ദക്ഷിണാഫ്രിക്കയെ 3-0 ത്തിന് പരാജയപ്പെടുത്തിയപ്പോള്‍ പുരുഷന്മാര്‍ ബാര്‍ബഡോസിനെയാണ് ഇതേ മാര്‍ജിനില്‍ പരാജയപ്പെടുത്തിയത്.
വനിതാ ടീമില്‍ മണിക ബത്രയും ശ്രീജ ആകുലയും സിംഗിള്‍സ് മത്സരത്തിനിറങ്ങിയപ്പോള്‍ റീത്ത് ടെന്നിസണ്‍ ശ്രീജ ആകുല ടീം ആണ് ഡബിള്‍സില്‍ വിജയം കണ്ടത്. അടുത്ത മത്സരത്തില്‍ ഫിജിയാണ് ഇന്ത്യയുടെ എതിരാളികള്‍.
പുരുഷന്മാരുടെ ടീമില്‍ ഹര്‍മീത് ദേശായി-സത്യന്‍ ജ്ഞാനശേഖരന്‍ ടീം ആണ് ഡബിള്‍സിനെത്തിയത്. സത്യനും ശരത് കമാലും സിംഗിള്‍സ് മത്സരങ്ങളില്‍ കളിച്ചു. സിംഗപ്പൂരിനെയാണ് ഇന്ത്യ അടുത്തതായി നേരിടുന്നത്.
വനിതാ ഹോക്കിയില്‍ ഘാനയ്‌ക്കെതിരെ ഏകപക്ഷീയമായ 5 ഗോളുകളുടെ വിജയം നേടി ഇന്ത്യന്‍ വനിതകള്‍. പൂള്‍ എ മത്സരത്തില്‍ ഗുര്‍ജീത് കൗര്‍ ഇന്ത്യയ്ക്കായി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ നേഹ ഗോയല്‍, സംഗീത കുമാരി, സലീമ ടെടേ എന്നിവര്‍ ഓരോ ഗോള്‍ നേടി. നാളെ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വെയില്‍സിനെ നേരിടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.