തിരുവനന്തപുരം: ആധാര രജിട്രേഷനില്‍ ന്യായവില കുറച്ചു കാണിച്ചാല്‍ ഇനി മുതല്‍ നഷ്ടപരിഹാരം വസ്തുവിന്റെ പുതിയ ഉടമയില്‍ നിന്ന് ഈടാക്കാന്‍ തീരുമാനം. റവന്യൂ നഷ്ടമുണ്ടാക്കിയ ജീവനക്കാരുടെ പേരില്‍ അച്ചടക്ക നടപടിയും സ്വീകരിക്കും. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
രജിസ്ട്രേഷന്‍ വകുപ്പിന്റെ ആഭ്യന്തര ഓഡിറ്റ് മാന്വലിലാണ് നിര്‍ദ്ദേശം ഉള്ളത്. മുമ്പ്, ഉത്തരവാദിയായ ഉദ്യോഗസ്ഥനില്‍ നിന്ന് തുക ഈടാക്കണമെന്നായിരുന്നു വ്യവസ്ഥ. സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് ഈടാക്കുന്നതിന് രജിസ്‌ട്രേഷന്‍ ആക്ടിലും കേരള മുദ്രപത്ര ആക്ടിലും വരുത്തിയ ഭേദഗതിയനുസരിച്ചുള്ള നടപടിക്രമങ്ങള്‍ മാന്വലില്‍ വിവരിച്ചിട്ടുണ്ട്.
സ്റ്റാമ്പ് ഡ്യൂട്ടി ആധാരം രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷത്തിനകവും, രജിസ്‌ട്രേഷന്‍ ഫീസ് മൂന്ന് വര്‍ഷത്തിനകവും ഈടാക്കും. വകുപ്പിലെ ഓഡിറ്റ് ഓണ്‍ലൈനാക്കാനുള്ള നടപടികളും പരിഗണനയിലാണ്. 2010 ഏപ്രില്‍ മുതല്‍ നിലവില്‍ വന്ന ന്യായവില ബാധകമായ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ന്യായവില അനുസരിച്ച് ആധാരത്തിന് മുദ്രവിലയും ഫീസും ഈടാക്കിയിട്ടുണ്ടെന്ന് രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണം.
വസ്തുവിന്റെ ന്യായ വിലയും ക്ളാസിഫിക്കേഷനും ആധാരത്തിലുണ്ടോയെന്നും അത് ന്യായവില രജിസ്റ്റര്‍ / ഉത്തരവ് പ്രകാരം ശരിയാണോയെന്നും ഓഡിറ്റിംഗില്‍ പരിശോധിക്കണം. ന്യായവിലയില്‍ കുറഞ്ഞ വിലയ്ക്കാണോ ആധാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പരിശോധിക്കണം. തയ്യാറാക്കി ഒപ്പിട്ട ആധാരം പിഴയില്ലാതെ രജിസ്ട്രേഷനായി നാല് മാസത്തിനകം ഹാജരാക്കണം. അല്ലാത്ത പക്ഷം, മതിയായ പിഴ ഈടാക്കിയാണോ രജിസ്റ്റട്രേഷന്‍ ചെയ്തതെന്ന് പരിശോധിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.