തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്. അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും ഊഹാപോഹങ്ങള്‍ അല്ലാതെ മറ്റൊന്നും പൊലീസിന്റെ പക്കലില്ല. ശക്തമായ വിമര്‍ശനത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ടും സ്ഥിതിയില്‍ മാറ്റമില്ല.
ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ പടക്കമേറ് ഉണ്ടായത്. സംഭവത്തെ സിപിഎം രാഷ്ട്രീയമായി മുതലാക്കിയിരുന്നു. പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിപിഎം നേതാക്കളുടെ പേര് ഉള്‍പ്പടെ ഉയര്‍ന്നു വന്നിരുന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള സംഭവ വികാസങ്ങളില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടെയായിരുന്നു എകെജി സെന്ററിന് നേരെ പടക്കമേറ് നടന്നത്.
അതിനാല്‍ ആരംഭം മുതല്‍ തന്നെ സംഭവത്തിന് പിന്നിലെ സിപിഎം ബന്ധത്തെക്കുറിച്ച് സംശയം ഉയര്‍ന്നിരുന്നു. ഈ സംശയങ്ങളെല്ലാം ബലപ്പെടുന്ന വസ്തുതകളാണ് പിന്നീട് പുറത്തു വന്നത്. എകെജി സെന്റര്‍ ആക്രമണത്തിന് പിറ്റേ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പൊലീസ് വിട്ടയച്ച് തടിതപ്പുകയായിരുന്നു. ഇതിന് പിന്നാലെ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. എന്നാല്‍ അതും ഫലം കണ്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കയ്യിലുണ്ടെങ്കിലും അതില്‍ കാര്യമായി ഒന്നുമില്ലെന്നാണ് പൊലീസ് ഭാഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.