കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍: 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് സാഗറിന് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍: 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് സാഗറിന് വെള്ളി

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. രണ്ടാം ദിനമായ ഇന്ന് പുരുഷന്‍മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് സാഗര്‍ വെള്ളി നേടി. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് മെഡല്‍ സ്വന്തമാക്കിയത്.

ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കി.

മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നുള്ള സങ്കേത് സാഗറിന് ഭാരോദ്വഹനത്തോട് അഗാധമായ താല്‍പര്യമാണ്. കോലാപൂരിലെ ശിവാജി സര്‍വകലാശാലയിലെ ചരിത്ര വിദ്യാര്‍ത്ഥിയാണ് 21കാരനായ സങ്കേത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2020, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2020 എന്നിവയിലും അദ്ദേഹം ചാമ്പ്യനായിരുന്നു.
55 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡും (ആകെ 244 കിലോഗ്രാം) സങ്കേതിന്റെ പേരിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.