കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; മെഡലുയര്‍ത്തിയത് മീരാബായ് ചാനു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; മെഡലുയര്‍ത്തിയത് മീരാബായ് ചാനു

ബര്‍മിങ്ങാം: മീരാബായ് ചാനുവിലൂടെ ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വര്‍ണം. വനിതകളുടെ 49 കിലോ ഭാരദ്വോഹനത്തിലാണ് ചാനു സ്വര്‍ണം നേടിയത്. ആകെ 201 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു ഒന്നാമത്തെത്തിയത്.

ടോക്യോ ഒളിമ്പിക്സില്‍ ഇതേയിനത്തില്‍ വെള്ളി മെഡല്‍ നേടിയ ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കി. സ്നാച്ചില്‍ 88 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 113 കിലോയും ഉയര്‍ത്തിയാണ് ചാനു സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. കോമണ്‍വെല്‍ത്ത് റെക്കോഡും താരം സ്വന്തമാക്കി.

കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണിത്. ആദ്യ രണ്ടു മെഡലും ഭാരോദ്വഹനത്തില്‍ തന്നെയാണ്. പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സങ്കേത് സാര്‍ഗാര്‍ വെള്ളി നേടി. 55 കിലോ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തിലാണ് മെഡല്‍ നേട്ടം.

ഭാരോദ്വഹനം 61 കിലോ വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലം നേടി. സ്നാച്ചില്‍ 118 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 151 കിലോയും ഉയര്‍ത്തിയ താരം ആകെ 269 കിലോ ഉയര്‍ത്തിയാണ് വെങ്കലമെഡല്‍ നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.