വാഷിംഗ്ടണ്‍: യുഎസ് കാനഡ അതിര്‍ത്തി ഭാഗികമായി അടച്ചിടുന്നത് ഒക്ടോബര്‍ 21 വരെ നീട്ടിയതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. പൊതു സുരക്ഷാ മന്ത്രി ബില്‍ ബ്ലെയറും യുഎസ് ആക്ടിംഗ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ചാഡ് വോള്‍ഫും അതിര്‍ത്തി അടച്ചുപൂട്ടല്‍ കരാര്‍ ദീര്ഘിപ്പിച്ച വിവരം ട്വീറ്റ് ചെയ്തു.
അത്യാവശ്യ സര്‍വീസ് ഒഴികെ സാധാരണ സര്‍വീസുകള്‍ ഒക്ടോബര്‍ 21ന് പുനരാരംഭിക്കുകയുള്ളൂ. കനേഡിയന്മാരെ സുരക്ഷിതരാക്കുന്നതിന് ലഭ്യമായ ഏറ്റവും മികച്ച പൊതുജനാരോഗ്യ ഉപദേശങ്ങളില്‍ ഞങ്ങള്‍ തീരുമാനങ്ങള്‍ തുടരുമെന്ന് ബ്ലെയര്‍ ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതല്‍ ചരക്കുഗതാഗതം, നാട്ടിലേക്ക് മടങ്ങുന്ന പൗരന്മാര്, അവശ്യ തൊഴിലാളികള്‍ എന്നിവര്‍ക്ക് മാത്രമായാണ് അതിര്‍ത്തി തുറന്നുകൊടുത്തിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.