സഭാവിരുദ്ധ റാലിയില്‍ നിന്ന് വൈദികര്‍ പിന്മാറണം: കത്തോലിക്ക കോണ്‍ഗ്രസ്

സഭാവിരുദ്ധ റാലിയില്‍ നിന്ന് വൈദികര്‍ പിന്മാറണം: കത്തോലിക്ക കോണ്‍ഗ്രസ്

എറണാകുളം-അങ്കമാലി അതിരൂപതയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന് കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ പിന്തുണയുമായി എത്തിയപ്പോള്‍.

കൊച്ചി: എകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ വത്തിക്കാന്‍ ഇടപെടലില്‍ പ്രതിഷേധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ ആഹ്വാനം ചെയ്തിട്ടുള്ള സഭാവിരുദ്ധ റാലിയില്‍ നിന്നും വൈദികര്‍ പിന്മാറണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.

കുര്‍ബാനക്രമ പ്രശ്‌നവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഹരിക്കുന്നതിന് സീനിയര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വത്തിക്കാനില്‍ നിന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ച സാഹചര്യത്തില്‍ എല്ലാവരും സഹകരിച്ച് ഐക്യത്തില്‍ മുന്നേറണം. ക്രിസ്തുവില്‍ സ്ഥാപിതമായിട്ടുള്ളതും ലോകം മുഴുവന്‍ ആദരവോടെ കാണുന്നതുമായ കത്തോലിക്കാ സഭയുടെ നന്മയെ കരുതിയും സഭയില്‍ കൂട്ടായ്മ നിലനിത്തുന്നതിനും പരസ്യമായ പ്രതിഷേധങ്ങളില്‍ നിന്നും മാതൃകാപരമായി വൈദികര്‍ പിന്‍വാങ്ങി മാര്‍പ്പാപ്പയോട് വിധേയത്വം പ്രഖാപിക്കണം.

പൊതു സമൂഹത്തിലും, സമുദായത്തിലും അവഹേളിതരാകാതെ, ആദരിക്കപ്പെടുന്നതിനു വൈദികര്‍ സ്വയം ശ്രദ്ധിക്കണം. പൗരോഹിത്യം സ്വീകരിച്ചപ്പോള്‍ സ്വീകരിച്ച പ്രതിജ്ഞ പാലിക്കാന്‍ പറ്റാത്തത്തവര്‍ ആരാണെങ്കിലും പൗരോഹിത്യത്തില്‍ നിന്നും പുറത്തു പോകണം. സഭയെയും സമുദായത്തെയും പൊതു സമൂഹത്തില്‍ ഇകഴ്ത്തി കാണിക്കുന്ന വൈദികര്‍ ഇനി അംഗീകരിക്കപ്പെടുകയില്ല.

ഒരു വിഭാഗം വൈദികരും കുറച്ച് അല്‍മായരും എല്ലാ മര്യാദകളും ലംഘിച്ച് സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കര്‍ശനമായി അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന് കത്തോലിക്ക കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃ യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡോ ജോബി കാക്കശേരി, ഡോ ജോസ്‌കുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, രൂപതാ പ്രസിഡന്റുമാരായ അഡ്വ ടോണി പുഞ്ചക്കുന്നേല്‍, ഡോ കെ.പി സാജു, ഡോ ചാക്കോ കാളംപറമ്പില്‍, തോമസ് ആന്റണി, ജോഷി വടക്കന്‍, പത്രോസ് വടക്കുംചേരി, ഫ്രാന്‍സിസ് മൂലന്‍, ജോര്‍ജ് കോയിക്കല്‍, ജോസ് പുതിയിടം, ജോമി ഡോമിനിക്, ഇമ്മാനുവേല്‍ നിധിരി, അഡ്വ പി.പി ജോസഫ്, തമ്പി എരുമേലിക്കര എന്നിവര്‍ പ്രസംഗിച്ചു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.