കോമണ്‍വെല്‍ത്ത് ഗെയിംസ്: ബിന്ധ്യറാണിയിലൂടെ ഇന്ത്യക്ക് നാലാം മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: ബിന്ധ്യറാണിയിലൂടെ ഇന്ത്യക്ക് നാലാം മെഡല്‍

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍. വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍ ബിന്ധ്യറാണി ദേവിയാണ് വെള്ളി നേടിയത്. 55 കിലോ വിഭാഗത്തില്‍ ആകെ 202 കിലോ ഗ്രാം ഉയര്‍ത്തിയാണ് താരം രണ്ടാമതെത്തിയത്.

ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ഗെയിംസ് റെക്കോഡായ 116 കിലോയും സ്നാച്ചില്‍ 86 കിലോ ഭാരവുമാണ് ഉയര്‍ത്തിയത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ തന്റെ രണ്ടാം ശ്രമത്തില്‍ പരാജയപ്പെട്ട ബിന്ധ്യറാണി മൂന്നാം ശ്രമത്തില്‍ 116 കിലോ ഉയര്‍ത്തിയാണ് നേട്ടത്തിനര്‍ഹയായത്. നൈജീരിയയുടെ ആഡിജറ്റ് ഒലാരിനോക്കാണ് സ്വര്‍ണം. ഇരു വിഭാഗത്തിലുമായി 203 കിലോയാണ് ആഡിജറ്റ് ഒലാരിനോയെ ഉയര്‍ത്തിയത്.

നേരത്തെ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മീരാഭായി ചാനു സ്വര്‍ണം നേടിയിരുന്നു. 49 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോഡോടെയാണ് താരത്തിന്റെ സുവര്‍ണ നേട്ടം. മത്സരത്തില്‍ 201കിലോയാണ് ചാനു ഉയര്‍ത്തിയത്. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ് പൂജാരി വെങ്കലവും സ്വന്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.