കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ കണ്ണൂരില്‍ തീവ്രവാദ വിരുദ്ധ സേനയുടെ റെയ്ഡ്

കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ കണ്ണൂരില്‍ തീവ്രവാദ വിരുദ്ധ സേനയുടെ റെയ്ഡ്

കണ്ണൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോമത്തുപാറ സ്വദേശി ആബിദിന്റെ വാടക വീട്ടിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

ഇന്നലെ വൈകിട്ടോടെയാണ് കൊച്ചിയില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ സംഘം കണ്ണൂരിലെത്തി പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആബിദിന് തീവ്രവിരുദ്ധ സ്‌ക്വാഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നിലവില്‍ കീഴന്തിമുക്കിലെ ഉദയ ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തുവരികയാണ് ആബിദ്. നേരത്തെ ഇയാള്‍ കര്‍ണാടകയിലെ സുള്ള്യയിലായിരുന്നു താമസം. ഇയാള്‍ തീവ്രവാദ സ്വഭാവമുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീവ്രവാദ വിരുദ്ധസേനയുടെ പരിശോധന.

സുള്ള്യയില്‍ നടന്ന യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണോ പരിശോധനയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ്രതികരിച്ചില്ല. ദക്ഷിണ കന്നഡയില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.