ഐഎസിനെ സഹായിക്കുന്ന തമിഴ്‌നാട് സ്വദേശി തിരുവനന്തപുരത്ത്; ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

 ഐഎസിനെ സഹായിക്കുന്ന തമിഴ്‌നാട് സ്വദേശി തിരുവനന്തപുരത്ത്; ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

തിരുവനന്തപുരം: ഐഎസിനെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്ന് എന്‍ഐഎ കണ്ടെത്തിയ സാദിഖ്  ബാഷക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലും വ്യാപക തെരച്ചില്‍. തമിഴ്‌നാട് സ്വദേശിയായ സാദിഖിന്‌ വേണ്ടി കഴിഞ്ഞ നാല് മാസമായി എന്‍ഐഎ തെരച്ചില്‍ തുടരുമ്പോഴാണ് കേരളത്തിലും എത്തിയത്.

പരിശോധന നടത്തിയത് കേസില്‍ പ്രതിയായസാദിഖ് ബാഷയുടെ ഭാര്യ വീട്ടില്‍. പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കും സിമ്മുകളു പിടിച്ചെടുത്തുയ സാദിഖ് ബാഷ വിഘടനവാദ സംഘടനകള്‍ രൂപീകരിച്ച് ഐസിസ് റിക്രൂട്ടിങില്‍ പങ്കാളിയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മയിലാടുംതുറൈയില്‍ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിക്കും സംഘവും രക്ഷപ്പെട്ടിരുന്നു. ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്ന വിഘടനവാദ സംഘടനങ്ങള്‍ രൂപീകരിച്ച് ഐഎസ്‌ഐഎസ്‌ റിക്രൂട്ടിങില്‍ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാദിഖ് ബാഷക്ക് എതിരെ ഉള്ളത്.

തിരുവനന്തപുരത്തെ പരിശോധനയില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എന്‍ഐഎ വ്യക്തമാക്കി.

അതേസമയം ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി 13 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ ഞായറാഴ്ച തിരച്ചില്‍ നടത്തിയത്. മധ്യപ്രദേശിലെ ഭോപ്പാല്‍, റെയ്സന്‍ ജില്ലകളിലാണ് ഏജന്‍സി തിരച്ചില്‍ നടത്തിയത്.

ഗുജറാത്തിലെ ബറൂച്ച്, സൂറത്ത്, നവസാരി, അഹമ്മദാബാദ് ജില്ലകളിലും ബിഹാറിലെ അരാരിയ, കര്‍ണാടകയിലെ ഭട്കല്‍, തുംകൂര്‍ സിറ്റി ജില്ലകളിലും മഹാരാഷ്ട്രയിലെ കോലാപ്പൂര്‍, നന്ദേഡ് ജില്ലകളിലും ഉത്തര്‍പ്രദേശിലെ ദേവ്ബന്ദ് ജില്ലയിലും എന്‍ഐഎ റെയ്ഡ് നടത്തി.

ഭോപ്പാല്‍, ദേവ്ബന്ദ് എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളണ്ട്. സുപ്രധാനമായ രേഖകളും പിടിച്ചെടുത്തു. ഐപിസി 153 എ, 153 ബി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ (പ്രിവന്‍ഷന്‍) സെക്ഷന്‍ 18, 18 ബി, 38, 39, 40 എന്നിവ പ്രകാരം ജൂണ്‍ 25ന് എന്‍ഐഎ സ്വമേധയാ കേസെടുത്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധമുള്ള ഫുല്‍വാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ മുതല്‍ എന്‍ഐഎ ബിഹാറിലെ നളന്ദ ജില്ല ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. കേസ് എന്‍ഐഎ ഏറ്റെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് റെയ്ഡുകള്‍ നടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

എസ്ഡിപിഐ ബന്ധമുള്ളവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. നിരവധി പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. പ്രദേശത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. ബിഹാറിലെ കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പൊലീസില്‍ നിന്ന് ഏറ്റെടുക്കാന്‍ എന്‍ഐഎക്ക് നിര്‍ദേശം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.