കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ അചിന്ദ ഷൂലി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ അചിന്ദ ഷൂലി

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. പുരുഷന്മാരുടെ 73 കിലോഗ്രാം ഭാരദ്വോഹനത്തില്‍ റെക്കോര്‍ഡ് പ്രകടനവുമായി സ്വര്‍ണം നേടി ഇന്ത്യയുടെ ഇരുപതുകാരന്‍ അചിന്റ ഷെയുലി. ഗെയിംസ് റെക്കോര്‍ഡ് ആയ 313 കിലോഗ്രാം ആണ് താരം ഉയര്‍ത്തിയത്.

സ്‌നാച്ചില്‍ ഗെയിംസ് റെക്കോര്‍ഡ് ആയ 143 കിലോഗ്രാം ഉയര്‍ത്തിയ ഇന്ത്യന്‍ താരം 170 കിലോഗ്രാം ക്ലീന്‍ ആന്റ് ജെര്‍ക്കിലും ഉയര്‍ത്തി. വെള്ളി മെഡല്‍ നേടിയ മലേഷ്യയുടെ ഹിദായത്ത് മുഹമ്മദിനെക്കാള്‍ 10 കിലോഗ്രാം ഭാരം കൂടുതലാണ് ഇന്ത്യന്‍ താരം ഉയര്‍ത്തിയത്. കാനഡയുടെ ഷാഡ് ഡാര്‍സ്ഗ്‌നിക്ക് ആണ് ഈ ഇനത്തില്‍ വെങ്കലം.

ഇന്ത്യയുടെ ആറാം മെഡലും മൂന്നാം സ്വര്‍ണ മെഡലും ആണ് ഇത്. ഞായറാഴ്ച്ച ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമായിരുന്നു ഇത്. ഈ മെഡല്‍ നേട്ടത്തോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ദാരോദ്വഹനത്തില്‍ ആണ് ഇന്ത്യ ഇതുവരെയുള്ള ആറു മെഡലുകളും നേടിയത്. സാങ്കേത് മഹാദേവും ബിന്ധ്യാറാണി ദേവിയും ഭാരോദ്വഹനത്തില്‍ വെള്ളി മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍ ഗുരുരാജ പൂജാരി വെങ്കല മെഡലാണ് നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.