ഫ്‌ളോറിഡയില്‍ വെടിവയ്പ്പ്; ഏഴ് പേര്‍ക്ക് പരിക്ക്

ഫ്‌ളോറിഡയില്‍ വെടിവയ്പ്പ്; ഏഴ് പേര്‍ക്ക് പരിക്ക്

ഫ്‌ളോറിഡ: അമേരിക്കയില്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോ ഡൗണ്ടൗണില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വെടിവെയ്പ്പ്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അജ്ഞാതനായ അക്രമി കൈത്തോക്ക് പുറത്തെടുത്ത് ജനക്കൂട്ടത്തിനുനേരെ നിറയൊഴിക്കുകയായിരുന്നെന്ന് ഒര്‍ലാന്‍ഡോ പൊലീസ് മേധാവി എറിക് ഡി. സ്മിത്ത് പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമമല്ല. വെടി ഉതിര്‍ത്ത ആളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തോക്ക് നിയമം ശക്തമാക്കിയ ശേഷവും അമേരിക്കയില്‍ വെടിവയ്പ്പ് കേസുകള്‍ക്ക് കുറവില്ല. ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം യുഎസില്‍ 381 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്. അതായത് ഓരോ ദിവസവും ശരാശരി 1.7 കൂട്ട വെടിവയ്പുകള്‍. ഓരോ സംഭവത്തിലും നിരപരാധികളായ സാധാരണ ജനങ്ങളാണ് കൊല്ലപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.