മംഗളുരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ യുവമോര്‍ച്ച നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ അറിവായിട്ടില്ല. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ നേരത്തെ ബംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ 28 നാണ് രാത്രിയിലാണ് പ്രവീണ്‍ നെട്ടാരു കൊല ചെയ്യപ്പെട്ടത്. രാത്രിയില്‍ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകം. കേരള രജിസ്‌ട്രേഷന്‍ ബൈക്കിലെത്തിയവരാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേന കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
തലശേരി സ്വദേശി ആബിദിന്റെ വീട്ടിലാണ് കര്‍ണാടക എടിഎസിന്റെ പരിശോധന. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്. അതേസമയം, മംഗളൂരുവില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെ നീട്ടി. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിലാണ് നിരോധനാജ്ഞ ഓഗസ്റ്റ് ആറാം തീയതി അര്‍ധരാത്രി 12 മണിവരെ നീട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.