യുഎഇയിലെ ഇന്ധന വില മൂന്ന് മാസത്തെ കുറഞ്ഞ നിരക്കില്‍, ഫുള്‍ ടാങ്ക് പെട്രോളടിക്കാന്‍ ചെലവ് എന്തെന്നറിയാം

യുഎഇയിലെ ഇന്ധന വില മൂന്ന് മാസത്തെ കുറഞ്ഞ നിരക്കില്‍, ഫുള്‍ ടാങ്ക് പെട്രോളടിക്കാന്‍ ചെലവ് എന്തെന്നറിയാം

ദുബായ്: യുഎഇയില്‍ ആഗസ്റ്റ് മാസത്തില്‍ ഇന്ധന വില കുറഞ്ഞത് ആശ്വാസമായി. ജൂലൈയെ അപേക്ഷിച്ച് ആഗസ്റ്റില്‍ പെട്രോള്‍ ലിറ്ററിന് 60 ഫില്‍സിന്‍റെ കുറവാണുണ്ടായത്. ഫുള്‍ ടാങ്ക് പെട്രോളടിക്കുമ്പോള്‍ വിവിധ വാഹനങ്ങളുടെ ടാങ്ക് വലിപ്പമനുസരിച്ച് 30 മുതല്‍ 45 ദിർഹം വരെയാണ് ജൂലൈയിലെയും ആഗസ്റ്റിലെയും ഇന്ധന വിലയിലെ വ്യത്യാസമനുസരിച്ചുളള മാറ്റം.

ശരാശരി 51 ലിറ്ററുളള വാഹനങ്ങള്‍ക്കാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ആഗസ്റ്റില്‍ 205.53 ദിർഹമാകും. ജൂലൈയില്‍ ഇത് 236.13 ആയിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ആഗസ്റ്റില്‍ 199.92 ദിർഹമാകും. ജൂലൈയില്‍ ഇത് 230.52 ആയിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ജൂലൈയില്‍ 226.44 ദിർഹമാവുമായിരുന്നെങ്കില്‍ ആഗസ്റ്റിലത് 195.84 ആയി കുറഞ്ഞു.

62 ലിറ്റർ കപ്പാസിറ്റിയുളള വാഹനങ്ങളാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ആഗസ്റ്റില്‍ 249.86 ദിർഹമാണ് ചെലവ്. ജൂലൈയില്‍ ഇത് 287.06 ആയിരുന്നു. സ്പെഷല്‍ 95 പെട്രോളാണെങ്കില്‍ ജൂലൈയില്‍ 275.28 ദിർഹമായിരുന്നു ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാന്‍ വേണ്ടിയരുന്നതെങ്കില്‍ ആഗസ്റ്റിലത് 243.04 ആയി കുറഞ്ഞു.

സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ആഗസ്റ്റില്‍ 205.53 ദിർഹമാകും. ജൂലൈയില്‍ ഇത് 236.13 ആയിരുന്നു. ഇ പ്ലസ് 91 പെട്രോളാണെങ്കില്‍ ആഗസ്റ്റില്‍ 238.08 ദിർഹവുമാണ് ചെലവ്. ജൂലൈയില്‍ 275.28 ദിർഹമായിരുന്ന സ്ഥാനത്താണിത്.
74 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുളള എസ് യു വി യാണെങ്കിലും നല്ല വ്യത്യാസമാണ് ഇരു മാസങ്ങളിലെയും ഇന്ധന വിലയിലുണ്ടായിരിക്കുന്നത്.

ഫുള്‍ടാങ്ക് പെട്രോളടിക്കാന്‍, സൂപ്പർ 98 പെട്രോള്‍ ആഗസ്റ്റില്‍ 298.22 ദിർഹം ജൂലൈയില്‍ ഇത് 342.62 ദിർഹം. സ്പെഷല്‍ 95 പെട്രോള്‍ ആഗസ്റ്റില്‍ 290.08, ജൂലൈയില്‍ ഇത് 334.48 ദിർഹം ഇ പ്ലസ് 91 പെട്രോള്‍ ആഗസ്റ്റില്‍ 284.16, ജൂലൈയില്‍ 328.56 ദിർഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.