ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍. വനിതാ വിഭാഗത്തില്‍ സുശീലാ ദേവി വെള്ളി നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ വിജയ് കുമാര്‍ യാദവ് വെങ്കലം സ്വന്തമാക്കി. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് സുശീലാ ദേവി വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ സുശീലാ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റ്ബൂയിയോട് പരാജയപ്പെട്ടു.
പരിക്കുമായാണ് സുശീലാ ദേവി ഫൈനലിനിറങ്ങിയത്. സെമി ഫൈനല്‍ മത്സരത്തിനിടെ വലത്തേ കാല്‍പ്പാദത്തിന് പരിക്കേറ്റ സുശീലയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. കാലില്‍ നാല് തുന്നലുകളുമുണ്ടായിരുന്നു.
അതേസമയം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഹര്‍ജിന്ദര്‍ കൗര്‍ വെങ്കലം നേടി. വനിതകളുടെ 71 കിലോ വിഭാഗത്തിലാണ് ഹര്‍ജിന്ദര്‍ വെങ്കലം നേടിയത്. ആകെ 212 കിലോ ഉയര്‍ത്തിയാണ് ഹര്‍ജിന്ദര്‍ മൂന്നാം സ്ഥാനം നേടിയത്. സ്നാച്ചില്‍ 93 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 119 കിലോയും ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു.
229 കിലോ ഉയര്‍ത്തിയ ഇംഗ്ലണ്ടിന്റെ സാറ ഡേവിസ് ഈ ഇനത്തില്‍ സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡോടെയാണ് താരം സ്വര്‍ണം നേടിയത്. കാനഡയുടെ അലെക്സിസ് ആഷ്വേര്‍ത്ത് വെള്ളി മെഡല്‍ സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.