അവധിക്കാലതിരക്ക്, യാത്രാകാലതാമസം ഒഴിവാക്കാന്‍ സ്മാ‍ർട് ഗേറ്റുകള്‍ ഉപയോഗിക്കണമെന്ന് അധികൃതർ

അവധിക്കാലതിരക്ക്, യാത്രാകാലതാമസം ഒഴിവാക്കാന്‍ സ്മാ‍ർട് ഗേറ്റുകള്‍ ഉപയോഗിക്കണമെന്ന് അധികൃതർ

ദുബായ്: അവധിക്കാലതിരക്കില്‍ വിമാനത്താവളത്തില്‍ കാലതാമസം ഒഴിവാക്കാന്‍ സ്മാർട് ഗേറ്റുകള്‍ ഉപയോഗിക്കണമെന്ന് ദുബായ് വിമാനത്താവള ഉദ്യോഗസ്ഥർ. ഈ വർഷം വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകള്‍ വഴി ആറ് ദശലക്ഷത്തോളം യാത്രാക്കാർ കടന്നുപോയി. ഇമിഗ്രേഷന്‍ ഫിസിക്കല്‍ സ്റ്റാമ്പിനായി ക്യൂ നില്‍ക്കുന്നതിന് പകരം കൂടുതല്‍ ആളുകള്‍ സ്മാർട് ഗേറ്റിലൂടെ കടന്നുപോകുന്നുണ്ട്. ഇത് പാസ്പോർട്ട് കണ്‍ട്രോള്‍ ഓഫീസർമാരുടെ സമ്മർദ്ദം കുറച്ചിട്ടുണ്ട്. പ്രതിമാസം ശരാശരി ഒരു ദശലക്ഷം യാത്രാക്കാർ സ്മാർട് ഗേറ്റ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 


വിമാനത്താവളത്തിലുടനീളം 122 സ്മാർട് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുളളതെന്നും ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് പറഞ്ഞു. സ്മാർട് ഗേറ്റുകള്‍ ഉപയോഗപ്പെടുത്തി യാത്ര ചെയ്യുമ്പോള്‍ വിവിധ ടച്ച് പോയിന്‍റുകളില്‍ തിരിച്ചറിയല്‍ രേഖകള്‍ നല്കേണ്ട ആവശ്യകതയും ഇല്ലാത്തതിനാല്‍ നടപടിക്രമങ്ങളുടെ സമയവും കുറയ്ക്കാന്‍ സാധിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.