ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ല; ഉറപ്പുമായി ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ല; ഉറപ്പുമായി ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. റേറ്റിംഗ് ഏജന്‍സികള്‍ പോലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. മാന്ദ്യത്തിലേയ്ക്ക് വീഴാനുള്ള സാധ്യത തീരെയില്ലെന്ന് ഞങ്ങള്‍ മാത്രമല്ല പറയുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ജിഎസ്ടി കളക്ഷന്‍ 28 ശതമാനം ഉയര്‍ന്ന് ജൂലൈയിലെ രണ്ടാമത്തെ ഉയര്‍ന്ന നിലവാരമായ 1.49 ലക്ഷം കോടി രൂപയിലെത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയെന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി.

പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു.

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്ത എന്‍പിഎ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.9 ശതമാനത്തിലെത്തി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഗവണ്‍മെന്റ് കടം ജിഡിപി അനുപാതം 56.29 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. റീട്ടെയില്‍ പണപ്പെരുപ്പം ഏഴ് ശതമാനത്തില്‍ താഴെയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.