മുംബൈ: തീവ്രവാദം ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി 13 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി. റെയ്ഡില്‍ 48 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെല്ലാവരും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
2021 ഓഗസ്റ്റില്‍ കര്‍ണാടകയിലെ ഭട്കലില്‍ നിന്ന് സുഫ്രി ജോഹര്‍ ദാമോദി എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ദാമോദിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഐഎസ് മാസികയായ വോയ്സ് ഓഫ് ഹിന്ദും എന്‍ഐഎ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങള്‍ പോലും മാസികയില്‍ ഉണ്ടെന്നും പ്രാദേശിക സഹായം കൂടാതെ ഇത്തരം വിവരങ്ങള്‍ കണ്ടെത്താന്‍ സാധ്യമല്ലെന്നും എന്‍ഐഎ പറഞ്ഞു.
കസ്റ്റഡിയില്‍ എടുത്തവര്‍ക്കെല്ലാം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും എന്‍ഐഎ പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഉമര്‍ നിസാര്‍ എന്നയാള്‍ നേതൃത്വം നല്‍കുന്ന കശ്മീരിലെ വോയ്സ് ഓഫ് ഹിന്ദ് നെറ്റ്വര്‍ക്കിനെക്കുറിച്ചും എന്‍ഐഎക്ക് സൂചനകള്‍ ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj