മികച്ച ദന്താരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യമാണ്. ഭക്ഷണക്രമം മെച്ചപ്പെടുത്തി ദന്താരോഗ്യം ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങളുടെ പട്ടിക ഉപയോഗിക്കാം.
1. ചീസ്
നിങ്ങളൊരു ചീസ് പ്രേമിയാണെങ്കില്‍ ഇനി മുതല്‍ ചീസ് കഴിക്കാന്‍ ഒരു കാരണം കൂടിയാകും. ചീസ് കഴിക്കുന്നത് വായിലെ പിഎച്ച് ഉയര്‍ത്തുകയും പല്ല് കേടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. ചീസ് ചവയ്ക്കുമ്പോള്‍ വായിലെ ഉമിനീര്‍ വര്‍ധിപ്പിക്കുമെന്നും ചീസില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും പ്രോട്ടീനും പല്ലുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും.
2. ഇലക്കറികള്‍
ആരോഗ്യകരമായ ഏതൊരു ഡയറ്റ് തെരഞ്ഞാലും അതില്‍ ഉറപ്പായും ഇലക്കറികള്‍ സ്ഥാനം പിടിച്ചിട്ടുണ്ടാകും. കലോറി കുറവാണെങ്കിലും അവ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. കായ്, ചീര തുടങ്ങിയ ഇലക്കറികളും വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അവയില്‍ കാല്‍സ്യം കൂടുതലാണ്, ഇത് ഇനാമലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
3. ആപ്പിള്‍
ആപ്പിള്‍ പോലുള്ള പഴങ്ങള്‍ മധുരമുള്ളതാണെങ്കിലും അതില്‍ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. ഒരു ആപ്പിള്‍ കഴിക്കുന്നത് വായില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുകയും ബാക്ടീരിയകളെയും ഭക്ഷ്യധാന്യങ്ങളെയും കഴുകിക്കളയുകയും ചെയ്യും. ആപ്പിളില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ മോണയുടെ ആരോഗ്യം വര്‍ധിപ്പിക്കും. പല്ല് തേക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചിലപ്പോഴൊക്കെ ഒരു ആപ്പിള്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്നുവരെ പറയാറുണ്ട്. പക്ഷെ ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് കൊണ്ട് പല്ല് തേക്കുന്ന ഫലമൊന്നും പ്രതീക്ഷിക്കരുത്.
4. തൈര്
ചീസ് പോലെ തന്നെ തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യത്തിനും ശക്തിക്കും അനുയോജ്യമാണ്. തൈരില്‍ കാണപ്പെടുന്ന പ്രോബയോട്ടിക്‌സ് അല്ലെങ്കില്‍ സഹായകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ മോണകള്‍ക്ക് ഗുണം ചെയ്യും. കാരണം നല്ല ബാക്ടീരിയകള്‍ പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകളെ കഴുകിക്കളയും. പക്ഷെ പഞ്ചസാര ചേര്‍ത്ത തൈര് ശീലമാക്കരുത്.
5. കാരറ്റ്
ആപ്പിളിനെപ്പോലെ കാരറ്റും നാരുകളാല്‍ സമ്പന്നമാണ്. ഓരോ തവണ ഭക്ഷണം കഴിച്ചു കഴിയുമ്പോഴും കാരറ്റ് കടിച്ചുതുന്നുന്നത് വായില്‍ ഉമിനീര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഇത് പല്ലില്‍ കേടുണ്ടാക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.
6. ബദാം
ബദാമില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് മാത്രമല്ല കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുമുണ്ട്. ഉച്ചഭക്ഷണത്തോടൊപ്പമോ അതാതഴത്തിലെ സാലഡിലോ ഒരു പിടി ബദാം ഉള്‍പ്പെടുത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.