ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സമാനമായി എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖറിന് വോട്ട് ചെയ്യുമെന്ന് മായാവതി ട്വീറ്റ് ചെയ്തു.
ഈ മാസം ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഎസ്പി പ്രവര്‍ത്തകരെയും സ്വന്തം പ്രസ്ഥാനത്തെയും കണക്കിലെടുത്താണ് ജഗ്ദീപ് ധന്‍ഖറിന് പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും താന്‍ ഔദ്യോഗികമായി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും മായാവതിയുടെ ട്വീറ്റില്‍ പറയുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കി തന്റെ പാര്‍ട്ടിയെ അവഗണിച്ചുവെന്ന് മായാവതി നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതോടെയാണ് ദ്രൗപതി മുര്‍മുവിന് ബിഎസ്പി പിന്തുണ നല്‍കിയത്.
ബിഎസ്പിക്ക് പുറമെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം) ശിവസേനയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദൗപദി മുര്‍വിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മാര്‍ഗരറ്റ് ആല്‍വയ്ക്കാണ് ജെഎംഎമും ശിവസേനയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് ശക്തമാക്കി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.