എമിറേറ്റ്സ് എയർലൈന്‍സില്‍ ജോലി അവസരം

എമിറേറ്റ്സ് എയർലൈന്‍സില്‍ ജോലി അവസരം

ദുബായ്: എമിറേറ്റ്സ് എയ‍ർലൈന്‍സില്‍ ജോലി അവസരം. എയ‍‍‍ർബസ് എ380, ബോയിംഗ് 777 തുടങ്ങിയ വിമാനങ്ങളുടെ ഏറ്റവും വലിയ ഓപ്പറേററർമാരായ എമിറേറ്റ്സില്‍ ഫസ്റ്റ് ഓഫീസ‍‍ർ മാരെ തേടുന്നുവെന്നാണ് അധികൃതർ അറിയിച്ചിട്ടുളളത്.

എയർലൈനിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നവ‍ർക്ക് കരിയർ ഉയരങ്ങള്‍ കീഴക്കാം, ദുബായിലെ മികച്ച ജീവിത സൗകര്യവും, എമിറേറ്റ്സ് പറയുന്നു.മികച്ച ശമ്പളവും യാത്രാ ആനുകൂല്യങ്ങളും കൂടാതെ, താമസ-വിദ്യാഭ്യാസ അലവന്‍സ്, മെഡിക്കല്‍ ഡെന്‍റ‍ല്‍ കവറേജ് ഉള്‍പ്പടെയുളള ആനുകൂല്യങ്ങളും ലഭിക്കും.

ഫസ്റ്റ് ഓഫീസർ സ്ഥാനത്തേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മൾട്ടി എഞ്ചിൻ, മൾട്ടി-ക്രൂ എയർക്രാഫ്റ്റ്, സാധുതയുള്ള ഐസിഎഒ എയർലൈൻ പൈലറ്റ് ലൈസൻസ്, കൂടാതെ 20 ടൺ എം ടി ഒ ഡബ്ലൂ (പരമാവധി ടേക്ക് ഓഫ് ഭാരം) വിമാനത്തിൽ കുറഞ്ഞത് 2,000 മണിക്കൂർ പറക്കുന്ന അനുഭവം എന്നിവ അഭികാമ്യം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പൂർണ്ണമായി പരിശോധിച്ച് ഓൺലൈനായി https://www.emiratesgroupcareers.com/pilots/ ലൂടെ അപേക്ഷിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.