കെ.സി.ബി.സി. മാധ്യമ കമ്മീഷന്‍ സംഘടിപ്പിച്ച' മധുരം സായന്തനം' ജസ്റ്റിസ് സി എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനംചെയ്യുന്നു. മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. അബ്രാഹം ഇരിമ്പിനിക്കല്‍, ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സേവ്യര്‍ മാസ്റ്റര്‍, ഉമ തോമസ് എം.എല്‍.എ, ഫാ. ഡാനി കപ്പൂച്ചിന്‍ എന്നിവര്‍ സമീപം
കൊച്ചി: പ്രായം ചെന്നവരുടെ അനുഭവ പാഠങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രചോദനമാകണമെന്നും അതിനുള്ള വേദികള്‍ സമൂഹത്തില്‍ രൂപപ്പെടണമെന്നും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. വൃദ്ധജനങ്ങളുടെ പുനരുദ്ധാരണം സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഭവനങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കുമായി സംഘടിപ്പിച്ച 'മധുരം സായന്തനം' പരിപാടി പാലാരിവട്ടം പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍.
ഫാ. ഡാനി കപ്പൂച്ചിനെ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ആദരിക്കുന്നു
മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷനായിരുന്നു. ഉമ തോമസ് എം.എല്‍ എ മുഖ്യാതിഥിയായി പങ്കെടുത്തു. മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അബ്രാഹം ഇരിമ്പിനിക്കല്‍, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാടക രംഗത്ത് 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സേവ്യര്‍ മാസ്റ്ററെയും ചലച്ചിത്ര തിരക്കഥാകൃത്ത് ഫാ. ഡാനി കപ്പൂച്ചിനെയും ചടങ്ങില്‍ ആദരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.