മൈലമ്പാടിയിലെ കടുവ സാന്നിധ്യം; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണം: കെസിവൈഎം ബത്തേരി മേഖല സമിതി

മൈലമ്പാടിയിലെ കടുവ സാന്നിധ്യം; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാകണം: കെസിവൈഎം ബത്തേരി മേഖല സമിതി

ബത്തേരി: മൈലമ്പാടി പ്രദേശത്തു വന്യമൃഗ ശല്യം അതി രൂക്ഷമാവുകയാണ്. അതിനു പിന്നാലെയാണ് കഴിഞ്ഞദിവസം കടുവയുടെ കാൽപ്പാടുകൾ ജനവാസ മേഖലയിൽ കണ്ടെത്തിയത്. ഇതു പ്രദേശവാസികളിൽ ആശങ്ക ഉണർത്തുന്നു എന്ന് യോഗം വിലയിരുത്തി.

ക്ഷീര കർഷകർ ഏറെയുള്ള പ്രദേശമാണ് മൈലമ്പാടി. ഒട്ടു മിക്ക വീടുകളിലും കന്നുകാലികളും മറ്റ് വളർത്തുമൃഗങ്ങളും ഉണ്ട്. വളർത്തു മൃഗങ്ങളിൽ നിന്ന് ഉപജീവനം കഴിയുന്നവരുടെയും, മറ്റ് കൃഷികളിൽ നിന്നും അന്നത്തെ ആഹാരം കണ്ടെത്തുന്നവരുടെയും ജീവിത മാർഗം ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. വന്യമൃഗ ശല്യം പ്രത്യേകിച്ച് കടുവ ശല്യവും ആക്രമണങ്ങളും മൂലം വളർത്തു മൃഗങ്ങൾക്ക് ഉൾപ്പെടെ നഷ്ടം സംഭവിച്ചു വരികയാണ്. മാത്രമല്ല അതിരാവിലെയും രാത്രി ഏറെ വൈകിയും ഈ മേഖലയിലൂടെ ജോലികൾക്ക് പോയി വരുന്നവരും ഏറെയാണ് എന്നും യോഗം പരാമർശിച്ചു.

ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും, സ്വത്തും, ഉപജീവന മാർഗ്ഗങ്ങളും, സംരക്ഷിക്കണമെന്ന് ബത്തേരി മേഖല പ്രസിഡന്റ്‌ ആൻ സിബിൾ വാഴപ്പള്ളിത്തട്ടിൽ ആവശ്യപ്പെട്ടു. വന്യ മൃഗ ശല്യം എന്നേക്കുമായി അവസാനിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖല ഡയറക്ടർ ഫാ. ജെയ്സൺ കള്ളിയാട്ട്, രൂപത കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, മേഖല സമിതി അംഗങ്ങളായ മെർലിൻ പുലികുന്നേൽ, ജോസ്ന കുഴിക്കണ്ടത്തിൽ, ജീവൻ ഷാ പുത്തൻപുരയിൽ, അജയ് കുന്നേൽ, ഡെനിക് മാങ്കുഴ, ആർദ്ര കാരകുന്നേൽ, ആൻ മേരി കൈനിക്കൽ, ആനിമേറ്റർ സിസ്റ്റർ നാൻസി എസ്.എ.ബി.എസ് എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.