ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പരിപാടി. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലുമാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും.
വിലക്കയറ്റ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളാണ് മന്ത്രി നല്‍കിയത് എന്ന് അടക്കമാണ് കോണ്‍ഗ്രസിന്റെ ആരോപണം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സമരപരിപാടികള്‍ ഇന്നത്തേത് മാറ്റിവെച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികള്‍ മുന്‍നിര്‍ത്തി കനത്ത സുരക്ഷാ സംവിധാനം ഇതിനകം പൊലീസ് എല്ലാ മേഖലയിലും ഏര്‍പ്പെടുത്തി.
പ്രതിഷേധം സംഘടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ അപേക്ഷ നേരത്തെ ഡല്‍ഹി പൊലീസ് തള്ളിയിരുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാര്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇന്നത്തെ വിവിധ സമരപരിപാടികളുടെ ഭാഗമാകും.
പാര്‍ലമെന്റിലും വിഷയം ഇന്ന് ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റം വിഷയത്തില്‍ രാജ്യസഭയിലും ലോക്സഭയിലും കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന്റെ എതിരെയുള്ള അടിയന്തര നോട്ടീസും കോണ്‍ഗ്രസിന്റെതായി ഇന്ന് രണ്ടു സഭകളിലും എത്തും.
സഭ നിര്‍ത്തിവെച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനാണ് ഇന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.