സൗജന്യടിക്കറ്റുകള്‍ നല്‍കുന്നുവെന്ന് സമൂഹമാധ്യമപോസ്റ്റുകള്‍, വ്യാജമെന്ന് എമിറേറ്റ്സ്

സൗജന്യടിക്കറ്റുകള്‍ നല്‍കുന്നുവെന്ന് സമൂഹമാധ്യമപോസ്റ്റുകള്‍, വ്യാജമെന്ന് എമിറേറ്റ്സ്

ദുബായ്: എമിറേറ്റ്സ് എയർലൈന്‍സ് സൗജന്യടിക്കറ്റുകള്‍ നല്‍കുന്നുവെന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ വ്യാജമെന്ന് എമിറേറ്റ്സ്. നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ യൂറോപ്പിലേക്കോ ഏഷ്യയിലേക്കോ ആഭ്യന്തര വിമാനങ്ങളിലോ ടിക്കറ്റ് സൗജന്യമായി നല്‍കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ എമിറേറ്റ്സിന്‍റേതായി പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു വാഗ്ദാനം എമിറേറ്റ്സ് ഉപഭോക്താക്കള്‍ക്ക് നല‍്കിയിട്ടില്ലെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുമുളള വാർത്തകളും പരസ്യങ്ങളും ശ്രദ്ധിക്കണമെന്നും എമിറേറ്റ്സ് അറിയിച്ചു.

നേരത്തെ മത്സരങ്ങളില്‍ പങ്കെടുത്ത് 10,000 ദിർഹം സമ്മാനമായി സ്വന്തമാക്കൂവെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ എമിറേറ്റ്സിന്‍റേതായി വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.
വഞ്ചിക്കപ്പെടാതിരിക്കാന്‍ ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളിലൂടെയുളള വിവരങ്ങൾ ശ്രദ്ധിക്കണമെന്ന് യുഎഇയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ യുഎഇ നിവാസികളെ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.