മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ അവസാനിച്ചതായി സൈന്യം

മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ അവസാനിച്ചതായി സൈന്യം

ഫുജൈറ: മഴക്കെടുതി നാശം വിതച്ച ഫുജൈറയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ പൂർത്തിയായതായി യുഎഇ പ്രതിരോധമന്ത്രാലയം. യുഎഇയുടെ 30 വർഷത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തോതിലുളള മഴപെയ്ത്തില്‍ ദുരിതത്തില്‍ പെട്ടവർക്ക് സഹായവും ആശ്വാസവും അഭയവും നല്‍കാന്‍ സൈന്യം രംഗത്തുണ്ടായിരുന്നു. ഫുജൈറയേയും ഷാർജയേയും കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ ലോയല്‍ ഹാന്‍ഡ്സ് എന്ന പേരിലാണ് ദൗത്യം നടന്നത്. 


വെളളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് 870 ഓളം പേരെ മാറ്റി പാർപ്പിച്ചു. 4000 പേർക്ക് സഹായം നല്‍കി. താല്‍ക്കാലികമായി താമസസൗകര്യം ഒരുക്കി. വെളളപ്പൊക്കമുണ്ടായ തെരുവുകളില്‍ സൈനികർ പ്രത്യേക നിരീക്ഷണം നടത്തി. വാഹനങ്ങള്‍ ഉള്‍പ്പടെ വെളളം കയറി നാശമായ അവസ്ഥയിലായിരുന്നു പലരും. ഇവർക്കെല്ലാം സഹായം നല്‍കാനും സൈനികർ രംഗത്തുണ്ടായിരുന്നു.

മഴ കനത്തതോടെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭറണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണ് അടിയന്തര രക്ഷാ ദൗത്യത്തിന് സൈന്യം പ്രദേശത്ത് എത്തിയത്.
ഹെലികോപ്റ്ററുകളും വലിയ സൈനിക വാഹനങ്ങളും രക്ഷാ പ്രവർത്തനത്തിന് ഉപയോഗിച്ചു. 


ഒറ്റപ്പെട്ട സ്ഥലങ്ങളിലും മറ്റും കുടുങ്ങിയവരെ താല്ക്കാലിക താമസകേന്ദ്രങ്ങളിലേക്ക് പെട്ടെന്ന് എത്തിക്കാനും മറ്റ് സഹായങ്ങള്‍ നല‍്കാനം സൈന്യത്തിന് സാധിച്ചു. ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുനസ്ഥാപിക്കുന്നതിന് മറ്റ് എമിറേറ്റുകളിലെ രക്ഷാ ദൗത്യസംഘത്തോടൊപ്പം സൈന്യവും ചേർന്നതോടെ ദൗത്യം കൂടുതല്‍ വേഗത്തിലായി. ഇവരെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിലും സൈന്യം വലിയ പങ്കുവഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.