മണ്ണാര്‍ക്കാട്: തിരുവിഴാംകുന്നില്‍ വെള്ളാരംകോട് പാടത്ത് ഒറ്റ രാത്രികൊണ്ട് കാട്ടാനകള്‍ നശിപ്പിച്ചത് 5000 ത്തോളം വാഴകള്‍. ഓണ സമയത്ത് വിളവെടുക്കേണ്ടിയിരുന്ന നേന്ത്ര വാഴകളാണ് കാട്ടാനകള്‍ ചവിട്ടി മെതിച്ചത്.
ഇതോടെ 20 ഓളം കര്‍ഷകര്‍കരുടെ ജിവിതം വഴിമുട്ടി. മ്പോളവില അനുസരിച്ച് കര്‍ഷകര്‍ക്ക് 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പല കര്‍ഷകരുടെയും കവുങ്ങുകളും തെങ്ങുകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. തിരുവിഴാംകുന്ന് മേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം അതിരുവിടുന്നതായി കര്‍ഷകര്‍ക്ക് പരാതിയുണ്ട്. വനാതിര്‍ത്തിയും കടന്ന് കിലോമീറ്ററുകളോളം മാറിയാണ് ഇപ്പോള്‍ കാട്ടാനകള്‍ എത്തുന്നത്.
ബാങ്ക് വായ്പയെടുത്തും സ്ഥലം പണയപ്പെടുത്തിയും മറ്റും വിളവിറക്കിയ കര്‍ഷകരാണ് പ്രതിസന്ധിയിലായത്. കടം തീര്‍ക്കാന്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍. പലയിടത്തും കാട്ടാനകള്‍ കൃഷി നശിപ്പിച്ച് രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj