കോമണ്‍വെല്‍ത്ത് ഗെയിംസ്; ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേലിന് സ്വര്‍ണം; ഇന്ത്യയ്ക്ക് 40 മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേലിന് സ്വര്‍ണം; ഇന്ത്യയ്ക്ക് 40 മെഡല്‍

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഭവിന പട്ടേലാണ് സ്വര്‍ണം നേടിയത്. നൈജീരിയന്‍ താരം ഇഫെച്ചുക്വുദെ ക്രിസ്റ്റ്യാന ഇക്പിയോയിയെ ആണ് ഭവിന തോല്‍പ്പിച്ചത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യ നേടുന്ന 13 മത്തെ സ്വര്‍ണമാണിത്. 40 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

പാരാ ടേബിള്‍ ടെന്നീസില്‍ തന്നെ വനിതാ താരം സോനാല്‍ പട്ടേല്‍ വെങ്കലവും പുരുഷ വിഭാഗം ഗുസ്തിയില്‍ മുഹമ്മദ് ഹുസാമുദ്ദീനും ദീപക് നെഹ്റയും വനിതകളില്‍ പൂജ സിഹാഗ് വെങ്കല മെഡലിനും അവകാശികളായി. വനിതാ സിംഗിള്‍സില്‍ ക്ലാസ് 3-5 വിഭാഗത്തിലാണ് ഭവിന ഇന്ത്യക്കായി പൊന്നണിഞ്ഞത്.

ഫൈനലില്‍ നൈജീരിയയുടെ ഇഫെചിക്വുദെ ക്രിസ്റ്റിയാന ഇക്കെ്പോയിയാണ് ഇന്ത്യന്‍ താരം 12-10, 11-2, 11-9നു തോല്‍പ്പിച്ചത്. ഗുജറാത്തില്‍ നിന്നുള്ള 35 കാരിയായ ഭവിന കഴിഞ്ഞ ടോക്കിയോ പാരാലിംപിക്സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

2011 ലെ പാരാ ടിടി തായ്ലാന്‍ഡ് ഓപ്പണണില്‍ വ്യക്തിഗത വിഭാഗത്തില്‍ വെള്ള മെഡല്‍ നേടിയതോടെ ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്കു ഭവിന ഉയര്‍ന്നിരുന്നു. ഇതു കൂടാതെ 2013 ല്‍ ബെയ്ജിങില്‍ നടന്ന ഏഷ്യന്‍ പാരാ ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ക്ലാസ് ഫോര്‍ വിഭാഗത്തില്‍ വെള്ളിയും അവര്‍ രാജ്യത്തിനു നേടിത്തന്നിരുന്നു. 2017 ല്‍ ഏഷ്യന് പാരാ ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും ഭവിന കരസ്ഥമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.