തിരുവനന്തപുരം: തിരുവല്ല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നടപടിക്കെതിരെ കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) രംഗത്ത്. ആശുപത്രി സൂപ്രണ്ടിനെതിരെ ഉണ്ടായത് വ്യക്തിഹത്യയാണെന്നും സ്ഥലം മാറ്റിയ നടപടിക്കെതിരെ തിങ്കളാഴ്ച തിരുവല്ലയില്‍ കരിദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
മരുന്നു ക്ഷാമം കേരളത്തിലെ എല്ലാ ആശുപത്രികളിലും ഉള്ളതാണ്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്ക് എണ്ണയൊഴിച്ചു കൊടുക്കുകയാണ് ആരോഗ്യമന്ത്രി ചെയ്തതെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായി സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ മന്ത്രി ആശുപത്രിയില്‍ എത്തുമ്പോള്‍ ആറു ഡോക്ടര്‍മാര്‍ ഒപിയില്‍ ഉണ്ടായിരുന്നെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി.
മന്ത്രി എത്തുമ്പോള്‍ നാല് ഒപികളില്‍ രണ്ടെണ്ണത്തില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ഡോക്ടര്‍മാരില്‍ പകുതി പേര്‍ പോലും ആശുപത്രിയിലുണ്ടായിരുന്നില്ലെന്നാണ് മന്ത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.