മാന്‍ഹട്ടന്‍ (ന്യൂയോര്‍ക്ക്): പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന വിശ്വാസികള്‍ക്ക് നേരെ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രാനുകൂലികളുടെ ആക്രമണം. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ മാന്‍ഹട്ടനിലെ ഒരു കത്തോലിക്കാ പള്ളിക്ക് പുറത്ത് ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.
നോലിറ്റയിലെ മള്‍ബറി സ്ട്രീറ്റില്‍ സെന്റ് പാട്രിക്‌സ് ഓള്‍ഡ് കത്തീഡ്രല്‍ ബസിലിക്കയ്ക്കു മുന്നില്‍ മുദ്രാവാക്യം വിളിയും പ്ലെക്കാര്‍ഡുകളുമായി തടിച്ചുകൂടിയ ഗര്‍ഭച്ഛിദ്രാനുകൂലികള്‍ യാതൊരു പ്രകോപനവും കൂടാതെ വിശ്വാസികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് അഞ്ച് ഗര്‍ഭച്ഛിദ്രാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ന്യൂയോര്‍ക്ക് യംഗ് റിപ്പബ്ലിക്കന്‍സ് ക്ലബ് അപലപിച്ചു. വിശ്വാസികള്‍ക്ക് നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ക്ലബ് ട്വീറ്റ് ചെയ്തു. മാസത്തിലെ ആദ്യ ശനിയാഴ്ച്ച കുര്‍ബാനയ്ക്ക് ശേഷം വിശ്വാസികള്‍ മെഴുകുതിരി കത്തിച്ച് പിടിച്ച് അടുത്തുള്ള പ്രൊ ലൈഫ് സെന്റിലേക്ക് കാല്‍നട പ്രയാണം നടത്താറുണ്ട്. അതു തടസ്സപ്പെടുത്താനാണ് ഗര്‍ഭച്ഛിദ്രാനുകൂലികള്‍ ആക്രമണം ആഴിച്ചു വിട്ടതെന്ന് ബസലിക്കാ അധികൃതര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.