ചെന്നൈ: എസ്എസ്എല്‍വി ദൗത്യം വിജയിച്ചില്ലെന്ന് ഐഎസ്ആര്‍ഒ. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എല്‍വി) പ്രഥമ വിക്ഷേപണത്തിലെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായിരുന്നതായും ഐഎസ്ആര്‍ഒ അറിയിച്ചു.
പ്രഥമ വിക്ഷേപണത്തില്‍ എസ്എസ്എല്‍വി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഉപഗ്രഹങ്ങളും പ്രവര്‍ത്തന ക്ഷമമാകില്ലെന്ന് ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാവിലെ 9 :18ന് ആണു റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍നിന്നു വിക്ഷേപിച്ചത്. എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ് (ഇഒഎസ്02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എല്‍വി കുതിച്ചത്.
എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചെങ്കിലും ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കാത്തതായിരുന്നു പ്രശ്‌നം.
വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ (വിടിഎം) സാങ്കേതിക പ്രശ്‌നം സംഭവിച്ചതായിരുന്നു കാരണം. ഈ പ്രശ്‌നം പരിഹരിച്ചാണ് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചത്.
സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ നിന്നുള്ള 750 വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചതാണ് ആസാദി സാറ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കള്‍ക്ക് ഭാവിയിലും എസ്എസ്എല്‍വി സേവനം ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.