അഫ്ഗാനിലെ ന്യൂനപക്ഷങ്ങളുടെ ജീവിതം ദയനീയം; പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കപ്പെടുന്നു

അഫ്ഗാനിലെ ന്യൂനപക്ഷങ്ങളുടെ ജീവിതം ദയനീയം; പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കപ്പെടുന്നു

ന്യൂഡൽഹി: തലസ്ഥാനമായ കാബൂളിൽ രണ്ടു പെൺകുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പമാണ് മൻപ്രീത് കൗറിന്റെ ജീവിതം. അഫ്ഗാനിൽ താലിബാൻ ഭരണമേറ്റ ശേഷമുള്ള അവസ്ഥ വിവരിക്കുമ്പോൾ സിഖുകാരിയായ വീട്ടമ്മ മൻപ്രീത് കൗർ വിതുമ്പി. വീടിനു പുറത്തിറങ്ങാനോ പെൺമക്കളെ സ്കൂളിൽ വിടാനോ കഴിയാതെ തടവറയിലേതു പോലെ ജീവിതം. എങ്ങും തികഞ്ഞ അനിശ്ചിതാവസ്ഥ.

കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ വേൾഡ് ഫോറത്തിന്റെയും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെയും ഇടപെടലിനെ തുടർന്ന് കഴിഞ്ഞ മാസം ഇന്ത്യയിൽ എത്തിയ 28 പേരിലൊരാളാണ് മൻപ്രീത് കൗർ. വലിയ കുഴപ്പങ്ങളില്ലാതെ കഴിഞ്ഞ ഇവർക്കുമേൽ താലിബാന്റെ കടുത്ത യാഥാസ്ഥിതിക വാദമാണ് കരി നിഴൽ വീഴ്ത്തിയത്. ‘‘കാബൂളിലെ ഓരോ നിമിഷവും ഭീതിയുടേതാണ്. ഗുരുദ്വാരകൾ പോലും സുരക്ഷിതമല്ല. ഉറക്കമില്ലാത്ത രാത്രികളായിരുന്നു അധികവും’’. ഒരടി മുന്നോട്ടു വെക്കണമെങ്കിൽ പത്തു തവണയെങ്കിലും ചിന്തിക്കണം. ഇല്ലെങ്കിൽ നേരിടേണ്ടി വരുക പ്രതീക്ഷിക്കാൻ പോലുമാകാത്ത തിരിച്ചടികളായിരിക്കുമെന്ന് മൻപ്രീത് കൗർ പറഞ്ഞു.

കാബൂളിൽ നിന്ന് എത്തിയവർക്കെല്ലാം വിവരിക്കാൻ ഇത്തരത്തിലുള്ള ഓർമകൾമാത്രം. അഫ്ഗാനിസ്ഥാനിൽ കഷ്ടത അനുഭവിക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ പ്രവർത്തക കവിതാ കൃഷ്ണൻ ആവശ്യപ്പെട്ടു. അഭയാർഥികളെ പോലെ കഴിയുന്ന ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് ഉൾപ്പെടെയുള്ള പുനരധിവാസ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.