തിരുവനന്തപുരം: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് എയര്‍ ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തത്. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് 330 ദിര്‍ഹമാക്കിയാണ് ടിക്കറ്റ് നിരക്ക് കുറച്ചത്. 'വണ്‍ ഇന്ത്യ, വണ്‍ ഫെയര്‍' എന്ന പേരില്‍ നടക്കുന്ന പ്രെമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്.
വര്‍ധിച്ച വിമാന നിരക്ക് കാരണം നാട്ടില്‍ പോകാനാകാതെ വിഷമിക്കുന്നവര്‍ക്ക് തീരുമാനം ഏറെ ആശ്വാസകരമാണ്. ഓഗസ്റ്റ് 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, ചെന്നൈ, ഗോവ, ബെംഗളൂരു, ഹൈദരബാദ്, ഇന്‍ഡോര്‍ എന്നീ നഗരങ്ങളിലേക്കാണ് ദുബായില്‍ നിന്ന് 330 ദിര്‍ഹത്തിന് യാത്ര ചെയ്യാന്‍ സാധിക്കുക. ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കും അബുദാബിയില്‍ നിന്നും മുംബൈയിലേക്കും ഇതേ നിരക്കാണ്.
ഈ മാസം 21 വരെ ബുക്കിംഗ് നടത്തി ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം. ബാഗേജ് അലവന്‍സ് 35 കിലോ ഗ്രാമാണ്. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് മാത്രമേ ഈ നിരക്ക് ബാധകമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയ്ക്ക് പുറമേ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ 'വണ്‍ ഇന്ത്യ, വണ്‍ ഫെയര്‍' സേവനം ഉണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
സൗദിയില്‍ നിന്നും 500 റിയാല്‍, ഒമാനില്‍ നിന്നും 36.1 റിയാല്‍ മുതല്‍, കുവൈത്തില്‍ നിന്നും 36.65 ദിനാര്‍, ഖത്തറില്‍ നിന്നും 499 ഖത്തര്‍ റിയാല്‍, ബഹ്‌റൈനില്‍ നിന്നും 60.3 ബഹ്‌റൈന്‍ ദിര്‍ഹം എന്നിങ്ങനെയാണ് ഇന്ത്യയിലേക്കുള്ള നിരക്കുകള്‍. നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികളെ സംബന്ധിച്ച് വളരെ ആവേശം പകരുന്ന ഓഫറാണ് എയര്‍ ഇന്ത്യയുടേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.