കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡിസംബറിൽ കൊടിയേറും

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡിസംബറിൽ കൊടിയേറും

തിരുവനന്തപുരം: അന്താരാഷ്ട്ര ഫെസ്റ്റിവൽ കലണ്ടർ അനുസരിച്ച് ഡിസംബറിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുമെന്നു സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ. ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന മേള ഡിസംബർ 16ന് അവസാനിക്കും.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഐഎഫ്എഫ്കെക്കായി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ട് എഡിഷനുകളും കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണയിൽ നിന്നും വിഭിന്നമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആയിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേക്ക് മടങ്ങി വരികയാണ്. വിപുലമായ സന്നാഹങ്ങളാണ് മേളയുടെ ആവേശം തിരിച്ചുകൊണ്ടു വരുന്നതിന് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. 

അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിൽ ഉണ്ടാകും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. സിനിമകൾ 2021 സെപ്റ്റംബർ ഒന്നിനും 2022 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തിയാക്കിയവ ആയിരിക്കണം. മത്സര വിഭാഗത്തിലേക്കുള്ള എൻട്രികൾ 2022 ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും 2022 സെപ്റ്റംബർ 11 വൈകിട്ട് അഞ്ച് മണി വരെ ഐഎഫ്എഫ്കെ യുടെ വെബ്സൈറ്റിൽ ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.