മനോരമ വധക്കേസില്‍ പ്രതി അസം സ്വദേശി ആദം അലി ചെന്നൈയില്‍ പിടിയില്‍; ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

മനോരമ വധക്കേസില്‍ പ്രതി അസം സ്വദേശി ആദം അലി ചെന്നൈയില്‍ പിടിയില്‍; ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

കേശവദാസപുരം: പട്ടാപ്പകൽ വീടിനുള്ളിൽ കയറി വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പ്രതി പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ ആദം അലിയാണ് പിടിയിലായത്. ട്രെയിനിൽ രക്ഷപ്പെടുന്നതിനിടയാണ് ചെന്നൈ ആർപിഎഫ് സംഘം ഇയാളെ പിടികൂടിയത്.

പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നാണ് സംശയിക്കുന്നത്.
കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കേശവദാസപുരം മോസ്ക് ലെയ്ൻ രക്ഷാപുരി റോഡ്, മീനം കുന്നിൽ വീട്ടിൽ ദീനരാജിന്റെ ഭാര്യ മനോരമയെ(68) സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭർത്താവും. ഭർത്താവ് ദിനരാജ് മകളുടെ വീട്ടിൽ പോയപ്പോഴായിരുന്നു കൊലപാതകം.

കൊലപാതകത്തിന് പിന്നാലെ മനോരമയുടെ വീടിനു സമീപത്ത് താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ ആദം അലിയെയും കാണാതായിരുന്നു. തുടർന്ന് ഇയാളോടൊപ്പം ഉള്ള നാലു പേരെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.

കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർപിഎഫ് പ്രതിയെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്യലിനായി ഇയാളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. ശേഷം പ്രാരംഭ തെളിവെടുപ്പും ഇന്നുണ്ടായേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.