യു.ജി.സി നെറ്റ് പരീക്ഷയുടെ രണ്ടാം ഘട്ടം മാറ്റി; പുതുക്കിയ തിയതി സെപ്റ്റംബര്‍ 20 നും 30 നുമിടയില്‍

യു.ജി.സി നെറ്റ് പരീക്ഷയുടെ രണ്ടാം ഘട്ടം മാറ്റി; പുതുക്കിയ തിയതി സെപ്റ്റംബര്‍ 20 നും 30 നുമിടയില്‍

ന്യൂഡല്‍ഹി: ആഗസ്റ്റ് 12നും 14നുമിടയില്‍ നടത്താന്‍ നിശ്ചയിച്ച യു.ജി.സി നെറ്റ് രണ്ടാംഘട്ട പരീക്ഷ തീയതി നീട്ടി. സെപ്റ്റംബര്‍ 20നും 30നു ഇടയ്ക്ക് നടക്കുമെന്ന് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഒന്നാം ഘട്ട പരീക്ഷ ജൂലൈ 9, 11, 12 തീയതികളിലായിരുന്നു നടന്നത്.

225 നഗരങ്ങളിലെ 310 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.

രണ്ടാം ഘട്ടത്തിനുള്ള അഡ്മിറ്റ് കാര്‍ഡ് ഓണ്‍ലൈനായി ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ലോഗിന്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നമ്പറും ജനന തിയതിയും നല്‍കിയാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.