ആംആദ്മി ദേശീയ പാര്‍ട്ടിയാകുന്നു; സന്തോഷം പങ്കുവച്ച് അരവിന്ദ് കേജരിവാള്‍

ആംആദ്മി ദേശീയ പാര്‍ട്ടിയാകുന്നു; സന്തോഷം പങ്കുവച്ച് അരവിന്ദ് കേജരിവാള്‍

ന്യൂഡല്‍ഹി: ഒരു ദേശീയ രാഷ്ട്രീയ കക്ഷിയായി മാറാന്‍ ആംആദ്മി പാര്‍ട്ടിക്ക് ഒരു ചുവട് മാത്രമാണ് അവശേഷിക്കുന്നതെന്ന് പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി,പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗോവയിലും എഎപിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് കേജരിവാള്‍ ഇക്കാര്യം പ്രസ്താവിച്ചത്.

ഒരു സംസ്ഥാനത്ത് കൂടി പാര്‍ട്ടിയ്ക്ക് അംഗീകാരം ലഭിച്ചാല്‍ എഎപിയ്ക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കും. പാര്‍ട്ടിയുടെ നേട്ടത്തില്‍ കേജരിവാള്‍ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഡല്‍ഹിയ്ക്കും പഞ്ചാബിനും ശേഷം ഗോവയിലും എഎപി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

ഒരു സംസ്ഥാനത്ത് കൂടി നമ്മുടെ പാര്‍ട്ടിക്ക് അംഗീകാരം ലഭിച്ചാല്‍ എഎപി ദേശീയപാര്‍ട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനെയും അവരുടെ കഠിനാധ്വാനത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നു. എഎപിയുടെ ആശയത്തില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു- കേജരിവാള്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കാന്‍ മൂന്ന് മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നാല് സംസ്ഥാനങ്ങളില്‍ നടന്ന ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തിലും ആറ് ശതമാനം വോട്ട് വിഹിതം ലഭിക്കണം. കൂടാതെ, അവസാനം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിക്കുകയും വേണം. അല്ലെങ്കില്‍ അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം സീറ്റുകള്‍ നേടുകയോ നാല് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗീകാരം നേടുകയോ വേണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.